ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചന നൽകി ശശി തരൂർ. മാതൃഭൂമി ഡോട്ട് കോം ഇംഗ്ലീഷ് എഡിഷനിൽ അദ്ദേഹം എഴുതുന്ന കോളത്തിലാണ് എഐസിസി അധ്യക്ഷ പദത്തിലേക്ക് മത്സരത്തിന്റെ സൂചന അദ്ദേഹം നൽകുന്നത്.
ബിജെപിയെ വെല്ലുവിളിക്കാൻ പര്യാപ്തമായ കോൺഗ്രസിനെയാണ് ഞങ്ങൾക്ക് ആവശ്യം എന്ന തലക്കെട്ടിലാണ് കഴിഞ്ഞദിവസം മാതൃഭൂമി ഡോട്ട് കോമിന്റെ ഇംഗ്ലീഷ് എഡിഷനിൽ ശശി തരൂർ ലേഖനം എഴുതിയത്. ഗുലാം നബി ആസാദ് അടക്കമുള്ളവർ പാർട്ടി വിട്ടതിനെക്കുറിച്ചും അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. പ്രധാന ദേശീയ മാധ്യമങ്ങളും പിടിഐ അടക്കമുള്ള വാർത്ത ഏജൻസികളും തരൂർ മത്സരിച്ചേക്കുമെന്ന വാർത്ത റിപ്പോർട്ട് ചെയ്തു
0 Comments