കാഞ്ഞങ്ങാട്: ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സ്കൂളിലെ പത്ത് നിർധനരായ കുട്ടികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും ഓണക്കിറ്റ് വിതരണവും ചികിത്സ സഹായവും നൽകി ഓണാഘോഷ പരിപാടികളുടെ പൊലിമയ്ക്ക് മാറ്റുകൂട്ടി. സ്കൂൾ മാനേജർ കെ. വേണുഗോപാലൻ നമ്പ്യാരുടെ സാന്നിധ്യത്തിൽ പ്രമുഖ പ്രവാസി വ്യവസായി മണികണ്ഠൻ മേലത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മണികണ്ഠൻ മേലത്തും വേണുഗോപാലൻ നമ്പ്യാരും ചേർന്ന് സാമ്പത്തിക സഹായവും ഓണക്കിറ്റും ചികിത്സാസഹായവും വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പല്ലവ നാരായണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വിനോദ് കുമാർ മേലത്ത്, പ്രിൻസിപ്പാൾ അനിത വി.വി., സിനി എ.സി. ശശീന്ദ്രൻ. കെ എന്നിവർ സംസാരിച്ചു.
0 Comments