കാസർകോട്: ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ മിന്നല്‍ പരിശോധന നടത്തും. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, അളവിലും തൂക്കത്തിലും കൃത്രിമം, പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമം ലംഘിച്ച് ഉത്പ്പന്നങ്ങളുടെ വില്‍പ്പന തുടങ്ങിയവ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് പരിശോധന. ഓണം വിപണികളില്‍ അളവ് തൂക്ക നിയമ ലംഘനം നടത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലീഗല്‍ മെട്രോളജി ഓഫീസില്‍ അറിയിക്കാം. ഫോണ്‍ 04994-256228. താലൂക്ക്തല ഉദ്യോഗസ്ഥരുടെ ഫോണിലും പരാതിപ്പെടാം. കാസര്‍കോട് 8281698129, 8281698130, ഹൊസ്ദുര്‍ഗ്ഗ് 8281698131, വെളളരിക്കുണ്ട് 9400064093, മഞ്ചേശ്വരം താലൂക്ക് 9400064094.
0 Comments