കാഞ്ഞങ്ങാട്: ഓണാഘോഷത്തോടനുബന്ധിച്ച് കാരുണ്യ പ്രവർത്തനം നടത്തി മാതൃകയായി ചിത്താരി ഹിമായത്തുൽ ഇസ്ലാം എയുപി സ്കൂൾ. കാലവർഷക്കെടുതിയിൽ വീടുതകർന്ന ചിത്താരി ഹിമായത്തുൽ ഇസ്ലാം എയുപി സ്കൂൾ വിദ്യാത്ഥികളായ രണ്ട് കുട്ടികളുടെ കുടുംബത്തിനു വേണ്ടി പി ടി എ കമ്മിറ്റി യും മാനേജ്മെന്റും സ്വരൂപിച്ച ധനസഹായം സ്കൂൾ മാനേജർ മൊയ്തീൻ കുഞ്ഞി അവർകൾ കുട്ടികളുടെ രക്ഷിതാക്കൾക്ക് കൈമാറി. സ്കൂൾ ഹെഡ് മാസ്റ്റർ പവിത്രൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ റൗഫ് മാസ്റ്റർ, പി ടി എ പ്രസിഡണ്ട് അബ്ദുൾ റഹിമാൻ . മാനേജ്മെന്റ് പ്രതിനിധികളായ ബോംബെ അഷ്റഫ്, അധ്യാപകരായ ചിത്രടീച്ചർ, അറുവ ടീച്ചർ, ആബിദ ടീച്ചർ, റജീന ടീച്ചർ, ഷഫീഖ് മാസ്റ്റർ, എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
0 Comments