220 കെ.വി ജി.ഐ.എസ് തലശ്ശേരി സബ്‌സ്‌റ്റേഷന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് പുതുതായി നിര്‍മ്മിച്ച 220 കെ.വി ലൈനുകള്‍ കാഞ്ഞിരോട് സബ്‌സ്‌റ്റേഷനില്‍ ബന്ധപ്പിക്കേണ്ടതിനാല്‍ സെപ്റ്റംബര്‍ 11ന് ഞായറാഴ്ച്ച രാവിലെ 8.30 മുതല്‍ 12.30 വരെ തളിപ്പറമ്പ്, അമ്പലത്തറ, മൈലാട്ടി എന്നീ 220 കെ.വി സബ് സ്റ്റേഷനുകളുടെയും, വിദ്യാനഗര്‍, കാഞ്ഞങ്ങാട്, മുള്ളേരിയ, ചെറുവത്തൂര്‍ (റെയില്‍വേ), പഴയങ്ങാടി, ഏഴിമല, ചെറുപുഴ, പയ്യന്നൂര്‍, മങ്ങാട്, അഴീക്കോട് എന്നീ 110 കെ.വി സബ് സ്‌റ്റേഷനുകളുടെയും പെരിയ, ബദിയടുക്ക, ആനന്ദപുരം, കാസര്‍കോട് ടൗണ്‍, കാഞ്ഞങ്ങാട് ടൗണ്‍, നീലേശ്വരം ടൗണ്‍, വെസ്റ്റ് എളേരി, ബേളൂര്‍, രാജപുരം, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ ടൗണ്‍, പടന്നപ്പാലം , നാടുകാണി, ആലക്കോട്, കുറ്റിയാട്ടൂര്‍ എന്നീ 33 കെ.വി സബ് സ്‌റ്റേഷനുകളുടെയും പരിധിയില്‍ വൈദ്യുതി തടസ്സം ഉണ്ടാകും. പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഷൊര്‍ണ്ണൂര്‍ ട്രാന്‍സ്ഗ്രിഡ് നോര്‍ത്ത് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
0 Comments