കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും

LATEST UPDATES

6/recent/ticker-posts

കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കുംന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് വിവരമറിയിച്ചത്. തെരുവു നായ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് പരിഗണനയിലെടുക്കുന്നത്.


സാബു സ്റ്റീഫന്‍, ഫാ. ഗീവര്‍ഗീസ് തോമസ് എന്നിവരാണ് ഹര്‍ജിക്കാര്‍. കേരളത്തില്‍ തെരുവു നായ ശല്യം വര്‍ദ്ധിച്ച് വരികയാണെന്ന് ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകന്‍ വി കെ ബിജു ചൂണ്ടിക്കാട്ടി. പേ വിഷ ബാധയ്ക്ക് വാക്സിന്‍ എടുത്തിട്ടും 12 വയസ്സുകാരി മരിച്ചതടക്കമുള്ള കാര്യങ്ങളും അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ആഗസ്റ്റില്‍ മാത്രം എട്ട് പേരാണ് കേരളത്തില്‍ തെരുവു നായ്ക്കളുടെ കടിയേറ്റ് മരിച്ചത്. വിഷയത്തില്‍ ജസ്റ്റിസ് സിരിജഗന്‍ സമിതിയില്‍ നിന്ന് കോടതി റിപ്പോര്‍ട്ട് തേടണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്നും സുപ്രീം കോടതി ഉറപ്പു നല്‍കി. ഗുരുതരമായ വിഷയത്തില്‍ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതോടെയാണ് സെപ്തംബര്‍ 26ന് പരിഗണിക്കാനിരുന്ന ഹര്‍ജി വെള്ളിയാഴ്ച്ച പരിഗണിക്കാന്‍ തീരുമാനമായത്.

Post a Comment

0 Comments