വയനാട്ടിലെ തൊണ്ടര്‍നാട് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ രണ്ടര വയസ്സുകാരൻ മുങ്ങി മരിച്ചു. കോറോം വയനാട് വില്ലേജ് റിസോര്‍ട്ടിലാണ് അപകടം.
വടകര ഗുരു മഹാസ് മലയില്‍വീട് ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്. കുട്ടി അബദ്ധവശാല്‍ പൂളിൽ വീണതായാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്വിമ്മിങ് പൂളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ശരണും കുടുംബവും മറ്റു ബന്ധുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് റിസോര്‍ട്ടില്‍ മുറിയെടുത്തത്. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
0 Comments