ചിത്താരി ജമാ അത്ത് ഹൈസ്കൂൾ അധ്യാപകൻ ബാലകൃഷ്ണൻ മാസ്റ്റർക്ക് അംഗീകാരം

LATEST UPDATES

6/recent/ticker-posts

ചിത്താരി ജമാ അത്ത് ഹൈസ്കൂൾ അധ്യാപകൻ ബാലകൃഷ്ണൻ മാസ്റ്റർക്ക് അംഗീകാരം


 


 

കാഞ്ഞങ്ങാട്; കേരള അംഗീകൃത സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച അധ്യാപകർക്കുള്ള അവാർഡ് സെന്റർ ചിത്താരി ജമാ അത്ത് സ്കൂൾ ഹെഡ് മാസ്റ്റർ  ബാലകൃഷ്ണൻ മാസ്റ്റർക്ക് ലഭിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പൊതു പരീക്ഷക്ക് തയ്യാറാക്കുകയും എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസ്സുകളിൽ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്ന സ്കൂളാണ് ചിത്താരി ജമാ അത്ത് ഹയർ സെക്കൻ്ററി സ്കൂൾ. പെരിയ എസ്.എൻ.ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കാസറഗോഡ് എം.പി. രാജ് മോഹൻ ഉണ്ണിത്താൻ അവാർഡ് വിതരണം ചെയ്തു. ചടങ്ങിൽ  ഉദുമ എം.എൽ.എ. അഡ്വക്കറ്റ് സി.എച്ച് കുഞ്ഞബു, കാസറഗോഡ് എം.എൽ.എ. എൻ.എ.നെല്ലിക്കുന്ന് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Post a Comment

0 Comments