നവവധുവിനെ ഭര്‍ത്താവ് വിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

നവവധുവിനെ ഭര്‍ത്താവ് വിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി



തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശി നിഖിത(26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.


ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു കൊലപാതകം. പുലര്‍ച്ചെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു. വഴക്കിനിടെ വിളക്കു കൊണ്ടുള്ള അക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ നിഖിതയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


മൂന്ന് മാസം മുന്‍പാണ് നിഖിതയുടേയും അനീഷിന്റേയും വിവാഹം കഴിഞ്ഞത്. വിദേശത്തായിരുന്ന ഇരുവരും പത്ത് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. അനീഷിന്റെ കാലിന്റെ ചികിത്സയ്ക്കായാണ് ഇവര്‍ നാട്ടിലേക്ക് എത്തിയത്.

Post a Comment

0 Comments