കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും പെട്രോൾ പമ്പുകൾ അടച്ചിട്ടു; തിരുവോണ ദിവസം ജനങ്ങൾ വലഞ്ഞു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും പെട്രോൾ പമ്പുകൾ അടച്ചിട്ടു; തിരുവോണ ദിവസം ജനങ്ങൾ വലഞ്ഞു



കാഞ്ഞങ്ങാട്; തിരുവോണ ദിവസം പമ്പുകളുടെ അപ്രതീക്ഷിതമായി അടച്ചത് കാരണം ജനങ്ങൾ വലഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിനു ചുറ്റുവട്ടമുള്ള അലാമിപ്പള്ളിയിലെ പമ്പ് ഒഴികെ മറ്റെല്ലാ പമ്പുകളും അടച്ചിട്ടത് കാരണം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലായി.  കാഞ്ഞങ്ങാട് ടൗൺ, മാവുങ്കാൽ, തെക്കേപ്പുറം, ചിത്താരി, പള്ളിക്കര, പടന്നക്കാട് എന്നിവിടങ്ങളിലെ പമ്പുകളാണ്  അടഞ്ഞുകിടക്കുന്നത്. അവശ്യ സർവീസുകളിൽ ഉൾപ്പെട്ട പെട്രോൾ പമ്പുകൾ അടച്ചിട്ടത് കാരണം ആഘോഷദിനത്തിൽ ജനങ്ങൾ നാറ്റം തിരിയുകയാണ്.

Post a Comment

0 Comments