ഉദുമ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഉദുമ നിയോജക മണ്ഡലം പ്രചാരണ കമ്മിറ്റി തീരുമാനിച്ചു. സെപ്തംബർ 17ന് അംഗവുമായ കെ.ജി ജഗദീശൻ ചരിത്ര സെമിനാർ അവതരിപ്പിക്കും വൈകുന്നേരം 3 മണിക്ക് ഉദുമയിലാണ് പരിപാടി. സ്വതന്ത്ര്യ സമരവും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തും. പ്രചാരണത്തിന് എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും കുടിൽ കെട്ടാനും, ചുവരെഴുത്ത് നടത്താനും തീരുമാനിച്ചു.
യോഗം പ്രചാരണ കമ്മിറ്റി ജില്ലാ കൺവീനർ സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്തു. പ്രചാരണ കമ്മിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. ശ്രീജിത്ത് മാടക്കൽ, വാസു മാങ്ങാട്, ഷിബു കടവങ്ങാനം, ഗിരികൃഷ്ണൻകൂടാല, ഉദയൻ കൊളത്തൂർ, രാകേഷ് കരിച്ചേരി എന്നിവർ സംസാരിച്ചു.
0 Comments