കാഞ്ഞങ്ങാട്: നല്ലോണം റിയലോണം, കൈനിറയെ സമ്മാനം നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനം തിരുവോണ നാളിൽ' മാവേലി ' വീടുകളിലെത്തിച്ചു. കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റാണ് വേറിട്ട പരിപാടിയൊരുക്കി സമ്മാനവിതരണം നടത്തിയത്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 7 വരെ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്നും നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിൻ സ്മാർട്ട് ഫോൺ എൽ.ഇ.ഡി ടിവി,ഓവൻ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ഉറപ്പായ 100 സമ്മാനങ്ങളാണ് പത്ത് ദിവസം പത്ത് പേർക്ക് 10 സമ്മാനങ്ങൾ എന്ന രീതിയിൽ നൽകിയത്. മാവേലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നറുക്കെടുപ്പ് വിജയികളുടെ വീടുകളിലേക്ക് ചെന്നാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. ഈ സമ്മാന വിതരണ ചടങ്ങ് ഉപഭോക്താക്കളുടെ പ്രശംസ നേടി. സമ്മാന വിതരണ യാത്രയുടെ ഫ്ലാഗ് ഓഫ് കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ മാനേജിംഗ് ഡയറക്ടർ സി.പി.ഫൈസൽ നിർവഹിച്ചു. പി.ആർ. ഒ മൂത്തൽ നാരായണൻ സമ്മാന പദ്ധതികളുടെ വിശദീകരണം നടത്തി.
0 Comments