തിങ്കളാഴ്‌ച, സെപ്റ്റംബർ 12, 2022

 



പയ്യന്നൂര്‍ കുഞ്ഞിമംഗലം തലായി മുക്കില്‍ വസ്ത്രവ്യാപാരം നടത്തുന്ന യുവതിയുടെ സ്ഥാപനത്തില്‍ കയറിയ മോഷ്ടാവ് മുഖത്ത് സ്പ്രേ അടിച്ച് മാലയും വളയും പണവും കവര്‍ന്നു. 


ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തലായി മുക്ക് – ഏഴിലോട് റോഡില്‍ സഞ്ജന ഗാര്‍മെന്റ്സ് നടത്തുന്ന മുട്ടം വെങ്ങരയിലെ എം.വി. സൗമ്യയുടെ രണ്ട് പവന്റെ മാലയും മുക്കാല്‍ പവന്റെ വളയും പേഴ്സില്‍ കരുതിയ പണവുമാണ് കവര്‍ന്നത്.


സൈക്കിളിലെത്തിയ മോഷ്ടാവ് കടയില്‍ കയറിയ ശേഷം യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് മാല കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ