രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം കടന്നുകൂടി; നിരവധി പേരുടെ പേഴ്സും പണവും നഷ്ടമായി

LATEST UPDATES

6/recent/ticker-posts

രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം കടന്നുകൂടി; നിരവധി പേരുടെ പേഴ്സും പണവും നഷ്ടമായി



തിരുവനന്തപുരം∙ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ നേൃത്വത്തിലുള്ള ‘ഭാരത് ജോഡോ യാത്ര’യിൽ പോക്കറ്റടിസംഘം കടന്നുകൂടി. നേമത്തുനിന്നുള്ള യാത്രയിലാണ് തമിഴ്നാടുനിന്നുള്ള സംഘം കടന്നുകൂടിയത്. സിസിടിവി ദൃശ്യങ്ങളിൽനിന്നും നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു.

നേമത്തിനടുത്ത് വെള്ളായണി ജംക്‌ഷനിൽനിന്നു പട്ടത്തേക്കായിരുന്നു ഇന്ന് രാവിലെ ഭാരത് ജോഡോ യാത്ര. അതിനിടെ, കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നു രാവിലെ രണ്ടു പോക്കറ്റടി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. യാത്രയിൽ പങ്കെടുത്ത രണ്ടുപേരുടെ പോക്കറ്റടിച്ചെന്നായിരുന്നു പരാതി. തുടർന്ന് യാത്രയുടെ സിസിടിവി ദൃശ്യങ്ങൾ കരമന പൊലീസും തിരുവനന്തപുരം ഫോർട്ട് പൊലീസും ചേർന്ന് പരിശോധിച്ചു. തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ മുന്‍പും സമാനകേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു.

രാഹുൽഗാന്ധിയെ കാണാനായി വഴിയരികിൽ കാത്തുനിൽക്കുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിൽനിന്നാണ് യാത്രയുടെ ഒപ്പം സംഘം കേരളത്തിലേക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയാണ് രാഹുൽഗാന്ധിയുടെ യാത്ര കേരളത്തിൽ ആരംഭിച്ചത്.

Post a Comment

0 Comments