കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലും കൊച്ചി വി പി എസ് ലേക് ഷോർ ഹോസ്പിറ്റലും സംയുക്തമായി കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റലിൽ വച്ച് സൗജന്യ നട്ടെല്ല് ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 17-09-2022 ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 2.30 വരെ ആണ് ക്യാമ്പ്. ക്യാമ്പിൽ വി പി എസ് ലേക് ഷോർ ഹോസ്പിറ്റലിലെയും മൻസൂർ ഹോസ്പിറ്റലിലെയും പ്രശസ്ത ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് ആവശ്യമായ ലാബ് എക്സ് റേ പരിശോധനകൾക്ക് മൻസൂർ ഹോസ്പിറ്റലിൽ പ്രത്യേക ഡിസ്‌കൗണ്ട് അനുവദിക്കുന്നു. കൂടാതെ ആവശ്യമായ രോഗികൾക്ക് വി പി എസ് ലേക് ഷോർ ഹോസ്പിറ്റലിൽ രണ്ട് സൗജന്യ ഫോളോ അപ്പ് പരിശോധനയും നട്ടെല്ല് ശസ്ത്രക്രിയ ആവശ്യമായ രോഗികൾക്ക് പ്രത്യേക ഡിസ്‌കൗണ്ട് നിരക്കിൽ ശസ്ത്രക്രിയയും ചെയ്തു കൊടുക്കുമെന്ന് ഇരു ആശുപത്രികളുടെയും മാനേജ്‌മെന്റ് അറിയിച്ചു.
0 Comments