മാണിക്കോത്ത് മഖാം ഉറൂസ് 2023 സ്വാഗത സംഘം കമ്മിറ്റിരൂപികരിച്ചു

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് മഖാം ഉറൂസ് 2023 സ്വാഗത സംഘം കമ്മിറ്റിരൂപികരിച്ചു



കാഞ്ഞങ്ങാട് : മാണിക്കോത്ത് ഖാസിഹസൈനാർ വലിയുല്ലാഹി യുടെ നാമധേയത്തിൽ വർഷം തോറും കഴിച്ചു വരാറുള്ള ഉറൂസും മത പ്രഭാഷണവും അനുബന്ധ പരിപാടികളും ജനുവരി 10 മുതൽ 16 വരെ നടക്കും.

പരിപാടിയുടെ  നടത്തിപ്പിന്നായി വിപുലമായ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. ഉറൂസ് കമ്മിറ്റി ഭാരവാഹികളായി   ചെയർമാൻ എം എൻ ഖാലിദ്, ജനറൽ കൺവീനർ മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് , ട്രഷറർമുഹമ്മദ്‌ സുലൈമാൻ  , വൈസ് ചെയർമാൻമാരായി അഷ്‌റഫ്‌ പി.,അബ്ദുറഹ്മാൻ ഹാജി ബാടോത്ത്, കരീം മൈത്രി, മജീദ് ലീഗ്, ബാടോത്ത് ഇബ്രാഹിം ഹാജി ,  കൺവീനർമാരായി അസീസ് മാണിക്കോത്ത്, നൗഷാദ് ബദർ, കരീം കൊളവയൽ, അഷറഫ് കൊള വയൽ, മുഹമ്മദ്‌ കുഞ്ഞി കുഞ്ഞന്തുമാൻ ഹാജി  എന്നിവരെയും വിവിധ സബ് കമ്മറ്റികളെയും തെരഞ്ഞെടുത്തു. 

സമാന കമ്മിറ്റി ഭാരവാഹികൾ തന്നെയാണ് മിലാദ് സ്വാഗതസംഘം കമ്മിറ്റിയെന്നും യോഗം തീരുമാനിച്ചു.

ജമാഅത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments