പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

 


ചെറുവത്തൂർ: പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ചു സെക്രട്ടറി അറസ്റ്റില്‍. പിലിക്കോട് സ്വദേശി ടിപി ബാലചന്ദ്രനാണ് പിടിയിലായത്. പിടിഎ പ്രസിഡന്റ് കൂടിയായ ബാലചന്ദ്രന്‍ സ്‌കൂളിലെ ഓണാഘോഷത്തിനിടെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.


പരാതിക്ക് പിന്നാലെ ബാലചന്ദ്രന്‍ നാട്ടില്‍ നിന്നും മുങ്ങിയിരുന്നു. പിന്നീട് എറണാകുളത്തും മറ്റും ഒളിവില്‍ തങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ബാലചന്ദ്രന്‍ നാട്ടിലെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണൂരില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. 


ബാലചന്ദ്രനെതിരെ പരാതി ഉയര്‍ന്നുവന്നപ്പോള്‍ തന്നെ അദ്ദേഹത്തെ സിപിഎം ബ്രാഞ്ചു സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Post a Comment

0 Comments