മുഖ്യമന്ത്രിക്ക് അടുത്തേക്ക് തെരുവുനായ്; ആട്ടിയോടിച്ച് സുരക്ഷാ ജീവനക്കാർ

LATEST UPDATES

6/recent/ticker-posts

മുഖ്യമന്ത്രിക്ക് അടുത്തേക്ക് തെരുവുനായ്; ആട്ടിയോടിച്ച് സുരക്ഷാ ജീവനക്കാർ



ന്യൂഡൽഹി: പി.ബി യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിനരികിലേക്ക് വന്ന തെരുവുനായെ ആട്ടിയോടിച്ച് സുരക്ഷാ ജീവനക്കാർ. യോഗത്തിൽ പങ്കെടുക്കാൻ എ.കെ.ജി ഭവനിലെത്തി‍യപ്പോഴായിരുന്നു സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേരളത്തിൽ തെരുവുനായ് ശല്യം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്ക് നേരെ തെരുവുനായ് എത്തിയത് കൗതുകമായത്.


സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിൽ തെരുവുനായ് ശല്യമുണ്ടായി. കോഴിക്കോട് രണ്ടിടത്തായി ബൈക്കിന് നേരെ തെരുവുനായ് ചാടി അപകടമുണ്ടായി. ഉള്ള്യേരിയിൽ ബൈക്ക് മറിഞ്ഞ് ബി.എഡ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ചെറൂപ്പയിൽ ബൈക്കിന് നേരെ നായ് ചാടി രണ്ട് പേർക്ക് പരിക്കേറ്റു.


സംസ്ഥാനത്ത് തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്ന നടപടി തുടങ്ങി. മെഗാ വാക്സിനേഷൻ പദ്ധതിക്കായി പത്ത് ലക്ഷം ഡോസ് വാക്സീനാണ് വാങ്ങുന്നത്. 170 ഹോട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട കുത്തിവയ്പ് നടത്തുന്നത്. ലക്ഷം തെരുവുനായ്ക്കളെന്ന ഏകദേശ കണക്ക് മാത്രമാണ് സർക്കാരിന് മുന്നിലുള്ളത്. 10 ലക്ഷം വാക്സിൻ എത്തിച്ച ശേഷം വാക്സിനേഷനിലേക്ക് പോകാനാണ് സർക്കാർ തീരുമാനം.

Post a Comment

0 Comments