പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; കൊല്ലത്ത് രണ്ടുപേര്‍ മരിച്ചു

LATEST UPDATES

6/recent/ticker-posts

പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു; കൊല്ലത്ത് രണ്ടുപേര്‍ മരിച്ചു

 



കൊല്ലം:  ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കുന്നിക്കൊട് സ്വദേശനി സജീന, വിളക്കുടി പഞ്ചായത്തംഗം റഹീം കുട്ടി എന്നിവരാണ് മരിച്ചത്. പാളത്തില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെയാണ് സജീനയെ ട്രെയിന്‍ ഇടിച്ചത്. സജീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റഹിം കുട്ടി അപകടത്തില്‍ പെടുകയായിരുന്നു


ആവണീശ്വരം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു രണ്ടുപേരും ഉണ്ടായിരുന്നത്. ഇവര്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് രണ്ടാം നമ്പര്‍  പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ പുനലൂര്‍ ഭാഗത്തുനിന്നുവന്ന ട്രെയിന്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ട്രെയിന്‍ എത്തുന്നതിനിടെ ഇവര്‍ക്ക് റെയില്‍വേ പാതയില്‍ നിന്ന് പാളത്തിലേക്ക് കയറാന്‍ കഴിഞ്ഞില്ല. 


സജീന സംഭവസ്ഥലത്തുവച്ചു മരിച്ചു. റഹീം കുട്ടിയെ ഉടന്‍ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനിലൂടെ കയറി ഇറങ്ങി രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെയാണ് അപകടം.

Post a Comment

0 Comments