മലപ്പുറത്ത് ലഹരി മരുന്ന് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി; 3 പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 5 കാറുകളും 7 സെന്റ് ഭൂമിയും

LATEST UPDATES

6/recent/ticker-posts

മലപ്പുറത്ത് ലഹരി മരുന്ന് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി; 3 പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് 5 കാറുകളും 7 സെന്റ് ഭൂമിയും




മലപ്പുറം ജില്ലയിലെ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മൂന്ന് പേരുടെ സ്വത്തുവകകൾ പോലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി. 2021 ൽ പെരിന്തൽമണ്ണ പോലീസ് 52.2 gm എം ഡി എം എ പിടിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫി യുടെ KL 09 AG 9995 നമ്പർ റെനോൾട്ട് നിസാൻ കാർ ആണ് കണ്ടുകെട്ടിയത്.


ലപ്പുറം ഇരുമ്പുഴി പറമ്പൻകാരെ കടവത്ത് വീട്ടിലെ അബ്ദുൽ ജാബിറിന്റെ സ്വത്ത് വകകളും പിടിച്ചെടുത്തു. ഇയാളുടെ KI 10 BC 9414 നമ്പർ മാരുതി സെലേറിയോ കാറാണ് കണ്ട് കെട്ടിയത്. 2020 ൽ മലപ്പുറം പോലീസ് 318 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും മലപ്പുറം പോലീസ് പിടിച്ചെടുത്തിരുന്നു.


2021 ൽ കാളികാവ് പോലീസ് 20 ഗ്രാം എം ഡി എം എ പിടിച്ചെടുത്ത  കേസിലെ പ്രതിയായ മലപ്പുറം ചോക്കാട് സ്വദേശി  ജിതിന്റെ സ്വത്ത് വകകളും  കണ്ടു കെട്ടി. ഇയാളുടെ ഉടമസ്ഥയിലുള്ള 7 സെന്റ് ഭൂമിയും 3 വാഹനങ്ങളും ആണ് പിടിച്ചെടുത്തത്.


ചോക്കാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 134, റീസർവ്വെ നമ്പർ 231/6 ലുള്ള 7 സെൻറ് ഭൂമിയും KL 11 w 8593 നമ്പർ മാരുതി ആൾട്ടോ കാറും KL 71 H 2085 നമ്പർ മാരുതി സ്വിഫ്റ്റ് കാറും KL 55 Q 4388 നമ്പർ ഹ്യൂണ്ടായി ഇയോൺ കാറും ആണ് സർക്കാരിലേക്ക് കണ്ടുകെട്ടിയത്.


മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പി എസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജോബി തോമസ് കാളികാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശശിധരൻ പിള്ള, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി അലവി എന്നിവരുടെ കണ്ടുകെട്ടൽ നടപടികൾ മദ്രാസിലുള്ള എൻ ഡി പി എസ്  കോമ്പിറ്റൻറ് അതോറിറ്റി  ശരിവെക്കുകയായിരുന്നു.

ഇത്തരത്തിൽ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളുടെയും വിവരങ്ങൾ മലപ്പുറം നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ ശേഖരിച്ചു വരികയാണെന്നും അവർക്കെതിരെയും ശക്തമായ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചു.


കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ രണ്ടിടത്തായി പോലീസ് വൻ ലഹരിമരുന്ന് ശേഖരം ആണ് പിടികൂടിയിരുന്നു. വേങ്ങര വലിയോറ സ്വദേശി ഐകതൊടിക വീട്ടിൽ മുഹമ്മദ് റസാഖിനെയാണ് 3 ഗ്രാം എം ഡി എം എ യുമായി പോലീസ് പിടികൂടിയത്.  മലപ്പുറം എസ്.ഐ നിധിൻ എ യുടെ നേതൃത്വത്തിൽ  മലപ്പുറം DAN SAF ടീം അംഗങ്ങളായ എസ് ഐ ഗിരീഷ്, പോലീസുകാരായ ജസീർ, സിറാജുദ്ദീൻ, സഹേഷ്, ദിനേശ്, സലിം  എന്നിവരാണ് ഇയാളെ പിടികൂടിയത്.


റസാഖ് വേങ്ങരയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ്  ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ചുവരികയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ പിടികൂടിയത്.


ഒരു കിലോയിൽ അധികം ഹാഷിഷ് ഓയിലുമായി 3 വെന്നിയൂർ സ്വദേശികൾ താനൂരിൽ ആണ് പിടിയിലായത്. മലപ്പുറം മൂന്നിയൂർ സ്വദേശികളായ ഷംസിയാദ്, മുർഷിദ് .വി , അബ്ദുള്ള മുനീർ, എന്നിവരെയാണ് പിടികൂടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപകമായി കച്ചവടം നടത്തുന്ന ആളെക്കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.  മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന്റെ നിർദേശപ്രകാരം  താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടിന്റെ നേതൃത്വത്തിൽ താനൂർ സി ഐ ജീവൻ ജോർജ്, താനൂർ എസ് ഐ  മാരായ കൃഷ്ണ ലാൽ, സലീഷ് , തിരൂർ ഡാൻസാഫ് ടിമും താനൂർ ഡാൻസ് ടീം അംഗങ്ങളും ചേർന്ന് സൈബർ സെല്ലിന്റെ സഹായത്തോടുകൂടി  താനൂർ ബസ്റ്റാൻഡ് പരിസരത്ത് വച്ച് ആണ് മൂന്നു പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments