വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടു; പാമ്പുകടിയേറ്റ സ്കൂൾ പാചകക്കാരി മരിച്ചു

LATEST UPDATES

6/recent/ticker-posts

വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടു; പാമ്പുകടിയേറ്റ സ്കൂൾ പാചകക്കാരി മരിച്ചു

 


വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. സ്കൂൾ പാചക്കാരിയായ പുഞ്ചപ്പാടം എയുപി സ്‌കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്.മൂര്‍ഖനാണ് കടിച്ചതെന്നാണ് വിവരം. പാമ്പിനെ പിടികൂടാനായില്ല.


പശുവിന് നല്കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാന് പഴയ പ്ലാസ്റ്റിക് സഞ്ചികൾ സൂക്ഷിച്ചിരുന്ന സഞ്ചിയില് കൈയിട്ടപ്പോഴാണ് കടിയേറ്റത്. പുഞ്ചപ്പാടം എയുപി സ്കൂളിലാണ് തരവത്ത് ഭാർഗവി പാചകത്തൊഴിലാളിയായി ജോലി ചെയ്യുന്നത്.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ശ്രീകൃഷ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.


കടിയേറ്റ ഉടൻ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഭാർഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ആശുപത്രിയിലെത്തിക്കും മുമ്പ് ബോധം നഷ്ടമായിരുന്നു. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാർഗവിക്ക് പാമ്പു കടിയേറ്റത്. 36 വർഷമായി പുഞ്ചപ്പാടം സ്കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച ഭാർഗവി. സുബ്രഹ്മണ്യനാണ് ഭര്‍ത്താവ്. മക്കള്‍: സുജിത, സുരേഷ്, സുഭാഷ്. മരുമക്കള്‍: പ്രഭാകരന്‍, ശ്രീലത, ഉമ.

Post a Comment

0 Comments