തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന സൂചനാപണിമുടക്ക് മാറ്റിവെച്ചു. മന്ത്രി ജി ആര്‍ അനില്‍ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും പെട്രോളിയം വ്യാപാരി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്.
ഓള്‍ കേരള പെട്രോളിയം ഡീലേഴ്‌സിനെ പ്രതിനിധീകരിച്ച് ഡി കെ രവിശങ്കര്‍, മൈതാനം എം എസ് പ്രസാദ്, കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ആര്‍ ശബരീനാഥ്, ആര്‍ രാജീഷ്, ഓള്‍ കേരള ഡീലര്‍ ടാങ്കര്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ബിനോയ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സിവില്‍ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.
0 Comments