കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വ്യത്യസ്ത സംഭവങ്ങളിലായി എയർ കസ്റ്റംസും കസ്റ്റംസ് പ്രിവന്റീവും ചേർന്ന് 3.57 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. 5.869 കിലോ സ്വർണസംയുക്തവും 1181 ഗ്രാം ശുദ്ധസ്വർണവുമാണ് പിടിച്ചെടുത്തത്. മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിൽനിന്നുള്ള ആറുപേർ കസ്റ്റംസിന്റെ പിടിയിലായി.
മലപ്പുറം സ്വദേശികളായ ജംഷീദ് എടപ്പാടൻ (32), എ.ആർ. നഗർ സ്വദേശി സലീം (28), പയ്യനാട് സ്വദേശ് നജീബ് (30)‚ വെള്ളയൂർ സ്വദേശി അഷ്റഫ് (36), വയനാട് മീനങ്ങാടി സ്വദേശിനി കീപ്രാത്ത് ബുഷ്റ (38) കോഴിക്കോട് കക്കട്ടിൽ അബ്ദുൾ ഷാമിൽ (26) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്പൈസ് ജെറ്റിന്റെ ജിദ്ദ വിമാനത്തിലാണ് ജംഷീദ്, ബുഷ്റ, സലീം, നജീബ്, അഷ്റഫ് എന്നിവരെത്തിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ സ്വർണസംയുക്തം അഷ്റഫ്, നജീബ് എന്നിവരിൽനിന്ന് കണ്ടെത്തി.
0 Comments