എ.കെ.ജി സെന്റർ ആ​ക്രമണകേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് കസ്റ്റഡിയിൽ

LATEST UPDATES

6/recent/ticker-posts

എ.കെ.ജി സെന്റർ ആ​ക്രമണകേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് കസ്റ്റഡിയിൽ



എ.കെ.ജി സെന്റർ ആ​ക്രമണകേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ ആണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ളത്. 
എ.കെ.ജി സെന്ററിനെതിരെ സ്ഫോടക വസ്തു എറിഞ്ഞത് മൺവിള സ്വദേശിയായ ജിതിനാണെന്നാണ് പൊലീസ് പറയുന്നത്. സി.സി.ടിവി ദൃശ്യങ്ങൾ, ഫോൺ രേഖകൾ എന്നിവ ആധാരമാക്കിയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. 
പ്രതിയെ പിടികൂടാത്തതിന്​ കാരണം ആക്രമണത്തിനു​പിന്നിൽ സി.പി.എമ്മായതിനാലാണെന്നാണ് പ്രതിപക്ഷമുള്‍പ്പെടെ ആരോപിച്ചിരുന്നു. സംഭവസമയത്ത്​ അതുവഴി സ്കൂട്ടറില്‍ സഞ്ചരിച്ച തട്ടുകടക്കാരനും സി.പി.എം പ്രാദേശിക നേതാവുമായുള്ള ബന്ധം ആരോപണത്തിന്​ ശക്തിയേകിയിരുന്നു. രാജാജി നഗര്‍ സ്വദേശിയായ തട്ടുകടക്കാരനെ സംശയിച്ച് പൊലീസ് ആദ്യം തന്നെ കസ്റ്റഡിയിലെടുക്കുകയും ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിനെതിരെ പടക്കമെറിഞ്ഞ സംഭവത്തിന് ശേഷം രണ്ടര മാസം കഴിഞ്ഞാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

Post a Comment

0 Comments