യുവതിയുടെ ലോക്കറില്‍ വെച്ച 120 പവന്‍ സ്വര്‍ണം കാണാതായി; ഭര്‍ത്താവിനും ബാങ്ക് മാനേജര്‍ക്കുമെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

യുവതിയുടെ ലോക്കറില്‍ വെച്ച 120 പവന്‍ സ്വര്‍ണം കാണാതായി; ഭര്‍ത്താവിനും ബാങ്ക് മാനേജര്‍ക്കുമെതിരെ കേസ്

 ബദിയടുക്ക: യുവതിയുടെ ലോക്കറില്‍ വെച്ച 120 പവന്‍ സ്വര്‍ണം കാണാനില്ലെന്ന പരാതിയില്‍ ഭര്‍ത്താവിനും ബാങ്ക് മാനേജര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

കുമ്പഡാജെ മുനിയൂരിലെ അബ്ദുള്‍ റഹ്‌മാന്റെ മകള്‍ റംല റസീനയുടെ പരാതിയില്‍ ഭര്‍ത്താവ് പൈക്ക ചന്ദ്രംപാടിയിലെ അബ്ദുള്‍ലത്തീഫ്, നെക്രാജെ സര്‍വീസ് സഹകരണബാങ്ക് മാനേജര്‍ നാരായണന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. അബ്ദുള്‍ലത്തീഫും റംലയും നേരത്തെ ഗള്‍ഫിലായിരുന്നു. രണ്ട് വര്‍ഷമായി ലത്തീഫ് നാട്ടിലാണ്. രണ്ടുപേരും പിണങ്ങിയതിനെ തുടര്‍ന്ന് താമസം വെവ്വേറെയാണ്. 15 വര്‍ഷം മുമ്പാണ് റംല ലോക്കര്‍ തുറന്ന് സ്വര്‍ണം അവിടെയുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നത്.

എട്ടുവര്‍ഷമായി ലോക്കറിലെ സ്വര്‍ണം ഭര്‍ത്താവാണ് ഉപയോഗിച്ചുകൊണ്ടിരുന്നതെന്നും തന്റെ അനുവാദമില്ലാതെയാണ് സ്വര്‍ണമെടുത്തതെന്നും റംല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ലോക്കറില്‍ നിന്ന് സ്വര്‍ണമെടുക്കാന്‍ ലത്തീഫിന് ബാങ്ക് മാനേജര്‍ ഒത്താശ നല്‍കിയെന്നും പരാതിയിലുണ്ട്. എന്നാല്‍ ലോക്കറിന്റെ ഉത്തരവാദിത്വം പൂര്‍ണമായും റംലക്കാണെന്നും ഭര്‍ത്താവ് അതില്‍ നിന്ന് സ്വര്‍ണമെടുത്തതില്‍ ബാങ്കിന് യാതൊരു വിധ ബന്ധവുമില്ലെന്നും നാരായണന്‍ നായര്‍ പറയുന്നു.

Post a Comment

0 Comments