ആദര്‍ശങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടിയുള്ള പരിശ്രമങ്ങളായി നബദിനം സമ്പന്നമാക്കുക: ജിഫ്രി തങ്ങള്‍

LATEST UPDATES

6/recent/ticker-posts

ആദര്‍ശങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടിയുള്ള പരിശ്രമങ്ങളായി നബദിനം സമ്പന്നമാക്കുക: ജിഫ്രി തങ്ങള്‍

 



കാഞ്ഞങ്ങാട്:അധാര്‍മ്മികതയും അരാജകത്വവും ആസുരതയും അരങ്ങു വാഴുന്ന ആധുനിക ലോകത്ത്  വിശ്വ ശാന്തിയുടെ വിളംബരം നടത്തുകയും സമ്പൂര്‍ണ ധര്‍മ്മ സംസ്ഥാപനം സാധ്യമാക്കുകയും  ചെയ്ത വിശ്വ പ്രവാചകന്റെ ജീവിത ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും ആ ദര്‍ശങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടിയുള്ള പരിശ്രമങ്ങളാല്‍ നബിദിനാഘോഷം സമ്പന്നമാക്കണമെന്നും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്ന യുവതി യുവാക്കളും കുട്ടികള്‍ പോലും സന്തോഷവും സമാധാനവും നഷ്ടപ്പെട്ട് മാരകമായ ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ട് ജീവിതം തുലക്കുമ്പോള്‍ മാനവ സാഹോദര്യവും സ്‌നേഹവും സകല ജീവജാലങ്ങളോടുമുള്ള കാരുണ്യവും പരസ്പര ബഹുമാനവും വിശ്വാസവും സഹായ മനസ്‌കതയും കാണിച്ചു തന്ന പ്രവാചക അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കണമെന്ന് അ ദ്ദേഹം ഉണര്‍ത്തി.

ഘോഷയാത്രകളില്‍ വളണ്ടിയര്‍ മാര്‍ച്ചുകള്‍ പരമാവധി ഒഴിവാക്കേണ്ടതും നടത്തപ്പെടുന്ന അനിവാര്യമായ മാര്‍ച്ചുകളില്‍ ശുഭ്ര വസ്ത്രങ്ങള്‍ മാത്രമേ ധരിക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്താനും ആഘോഷത്തിന്റെ സംഘാടകര്‍ ജാഗ്രത പുലര്‍ത്തണമെന്നും മൂവരും  പ്രസ്താവനയില്‍ തുടര്‍ന്ന് പറഞ്ഞു. പ്രസിഡന്റ് സി കുഞ്ഞാമദ് ഹാജി പാലക്കി, ജന. സെക്രട്ടറി മൊയ്തു മൗലവി ബാഖവി പുഞ്ചാവി, ട്രഷറര്‍ എം കെ അബൂബക്കര്‍ ഹാജി വൈസ് വൈസ് പ്രസിഡന്റുമാരായ മുബാറക് ഹസൈനാര്‍ ഹാജി, സുറൂര്‍ മൊയ്തു ഹാജി, സണ്‍ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി, അസീസ് മങ്കയം, ജോയിന്റ് സെക്രട്ടറിമാരായ ബഷീര്‍ ആറങ്ങാടി, അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി, കെ കെ അബ്ദുല്‍ റഹ്മാന്‍ പാണത്തൂര്‍, ലത്തീഫ് അടുക്കം, ജാതിയില്‍ ഹസൈനാര്‍ എന്നിവര്‍ സംബന്ധിച്ചു.


Post a Comment

0 Comments