ഉദുമ: കേരള സർക്കാർ ആയുഷ്ഹോമിയോപ്പതി വകുപ്പ് കാസറഗോഡ് സീതാലയം, ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട്, ഉദുമ ഗ്രാമ പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറി, സി.ഡി.എസ് ഉദുമ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനം ഒക്ടോബർ 10 ,ബോധവത്ക്കരണ ക്ലാസ് ഉദുമ ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ചടങ്ങ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി പി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ മാനസികാരോഗ്യം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ സീതാലയം സൈക്കോളജിസ്റ്റ് സഞ ജന എം ക്ലാസ്സെടുത്തു. ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ കെ.വി, വികസന സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബീവി അഷറഫ്, ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ സുധാകരൻ പി വി , വാർഡ് മെമ്പർമാരായ ചന്ദ്രൻ എൻ, ശകുന്തള ഭാസ്ക്കരൻ, വിനയകുമാർ എന്നിവർ പ്രസംഗിച്ചു. ജിഎച്ച്സി ഉദുമ മെഡിക്കൽ ഓഫിസർ സീതാലയം കൺവീനർ ശ്രീജ പി പി സ്വാഗതവും, സി ഡി എസ് ചെയർപേഴ്സൺ സനൂജ സുര്യ പ്രകാശ് നന്ദിയും പറഞ്ഞു.
0 Comments