കാഞ്ഞങ്ങാട് മണ്ഡലം സമസ്ത കോഡിനേഷൻ കമ്മിറ്റി മീലാദ് റാലിയും പൊതു സമ്മേളനവും 24 ന്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് മണ്ഡലം സമസ്ത കോഡിനേഷൻ കമ്മിറ്റി മീലാദ് റാലിയും പൊതു സമ്മേളനവും 24 ന്

 


കാഞ്ഞങ്ങാട്: " നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരു നബി (സ) " എന്ന ശീർഷകത്തിൽ കാഞ്ഞങ്ങാട് മണ്ഡലം സമസ്ത കോഡിനേഷൻ കമ്മിറ്റി ഒക്ടോബർ 24 തിങ്കളാഴ്ച കാഞ്ഞങ്ങാട്ട് മീലാദ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. സമ്മേളനത്തിൻ്റെ വിജയത്തിനായി രൂപീകരിക്കുന്ന സംഘാടക സമിതി  കൺവെൻഷൻ എസ് വൈ എസ് മേഖല പ്രസിഡണ്ട്  കെ ബി കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയിൽ സമസ്ത ജില്ലാ ഉപാദ്യക്ഷൻ എം മൊയ്തു മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. മേഖലാ ജന: സെക്രട്ടറി സി കെ ആസിഫ് സ്വാഗതം പറഞ്ഞു.മുബാറക് ഹസൈനാർ ഹാജി, അബ്ദുൽ അസീസ് അശ്റഫി താജുദ്ധീൻ ദാരിമി പടന്ന, പി.ഇസ്മായിൽ മൗലവി, ബശീർ വെള്ളിക്കോത്ത്, ഇബ്റാഹിം ഹാജി ഒടയഞ്ചാൽ, ടി പി ആലി ഫൈസി,യൂസുഫ് മദനി,അബ്ദുൽ അസീസ് മൗലവി ഇരിയ, സഈദ് അസ്അദി പുഞ്ചാവി, മയൂരി അബ്ദുള്ള ഹാജി , ഫസൽ തങ്ങൾ വടകര മുക്ക്, അബ്ദുൽ മജീദ് ഹുദവി, എം കെ മൊയ്തീൻ കുഞ്ഞി, മുഹമ്മദലി ചിത്താരി, അബൂബക്കർ ഹാജി ചിത്താരി, എഞ്ചിനീയർ മുഹമ്മദ് കുഞ്ഞി.സി എച്ച് ,ഹമീദ് ഹാജി, മുഹമ്മദ് സുലൈമാൻ, വി പി അബ്ദുള്ള മുസ്ലിയാർ, ബശീർ ജിദ്ദ, അബൂബക്കർ ചിത്താരി, സൺ ലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി,ജബ്ബാർ ചിത്താരി മസാഫി മുഹമ്മദ് കുഞ്ഞി, എം കെ ഹസൈനാർ, സി കെ ഉമർ ഹാജി 

അബ്ദുൽ റഹ്‌മാൻ പാറപ്പള്ളി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments