ദുബായ്: ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ദുബായ് പോലീസ് നടത്തിയ മത്സരത്തിൽ കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയിലെ ബാസിത്ത് ചിത്താരി സമ്മാനാർഹനായി. പതിനായിരത്തിലധികം ആളുകൾ പങ്കെടുത്ത മത്സരത്തിലാണ് ബാസിത്ത് സമ്മാനാർഹനായത്. ലോക ടൂറിസം ദിനത്തിൽ ദുബായ് പോലീസ് ദുബായ് മാളിൽ നടത്തിയ പരിപാടിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചാണ് ബാസിത്ത് വിജയിയായത്. ദുബൈ പോലീസ് ആസ്ഥാനത്ത് വെച്ച നടക്കുന്ന പരിപാടിയിൽ സർട്ടിഫക്കറ്റും സമ്മാനങ്ങളും നൽകും.
0 Comments