കാഞ്ഞങ്ങാട്: പ്രസവ സംബന്ധമായ ചികിത്സക്കിടയിൽ യുവതി മരണപ്പെട്ടു. കാഞ്ഞങ്ങാട് ടൗണിലെ വ്യാപാരി കെ കെ ഫസലുറഹിമാൻ ഭാര്യ ജാസ്മിൻ (36) നാണ് മരണപ്പെട്ടത്.
പത്തു ദിവസം മുമ്പ് അതിഞ്ഞാലിലെ ലൈഫ് ലൈൻ ആശുപത്രിയിൽ വെച്ച് പ്രസവ രോഗ വിദഗ്ധയുടെ നേതൃത്വത്തിൽ ശസ്ത്ര ക്രിയയിലൂടെ ആൺ കുഞ്ഞിന് ജന്മം നൽകിയ ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ രാത്രിയിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ പത്ത് ദിവസവും വെൻ്റിലേറ്റരിലായിരുന്ന ജാസ്മിൻ ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങി. ബേക്കലിലെ ശരീഫിൻ്റെ മകളാണ്.
മറ്റു മക്കൾ മുഹമ്മദ് ഫാദിൽ, ഉമ്മു ഹലീമ
സഹോദരങ്ങൾ; ജൗഷാദ്, ജസിമ, ജൗഹറ
0 Comments