പള്ളിക്കര: പളളിപ്പുഴയിലെ 12 പേർ ചേർന്ന് രൂപീകരിച്ച തായൽ കൂട്ടായ്മ പള്ളിക്കര പൂച്ചക്കാട് റെയിൽവേ പാളത്തിന് പടിഞ്ഞാറ് വശം തരിശ്ശുഭൂമിയായ 22 എക്കർ വയലിലെ നെൽകൃഷി നൂറ് ശതമാനം വിളവ് ശേഷം കൊയ്ത്തുത്സവം നടത്തുകയും അതിന്റെ ഭാഗമായി പഴയ കാലത്തെ ഓർമ്മപെടുത്തി കൊണ്ട് പുത്തരി ഉത്സവവും നടത്തി. ജനപ്രതിനിധികൾ, വിവിധ രാഷ്ടീയ നേതാക്കൾ, ഉദ്യോഗസ്ഥന്മാർ അടക്കം1000 ലധികം പേർ പുത്തരി സദ്യ ഉണ്ണാൻ തൊട്ടിയിൽ എത്തി. സദ്യയിൽ 16 തരം കറികളും, മഞ്ഞൾ ചപ്പില ഉപയോഗിച്ച് ചക്കരകഞ്ഞിയും, പാൽപായസവും ഉണ്ടായിരുന്നു.
പളളിക്കര കൃഷിഭവന്റെ സഹകരണത്തോട് കൂടി നടത്തിയ കൃഷിയുടെ ഞാറ് നടൽ കെ.കുഞ്ഞമ്പു എം.എൽ.എയും കൊയ്ത്തുത്സവം രാജ്മോഹൻ ഉണ്ണിത്താൻ എം പി യും നിർവ്വഹിച്ചു. ആതിര, മണിരത്നം, ജ്യോതി എന്നീ നെൽവിത്തുകളിലാണ് കൃഷി ചെയ്തത്. കഴിഞ്ഞ വർഷമാണ് കൃഷിക്ക് തുടക്കം കുറിച്ചത്. അന്ന് 12 എക്കറിലാണ് കൃഷി ഇറക്കിയത്.
പുത്തരി ഉത്സവം രാജ് മോഹൻ ഉണ്ണിത്താൻ എം.പി.ഉദ്ഘാടനം ചെയ്തു. തായൽകൂട്ടായ്മ പ്രസിഡണ്ട് ബാങ്ക് ഹമീദ് അദ്ധ്യക്ഷനായി. മുൻ എംഎൽഎമാരായ കെ. കുഞ്ഞിരാമൻ, കെ.വി.കുഞ്ഞിരാമൻ, മുസ്ലീം ലീഗ് നേതാക്കളായ കെ.ഇ.എ ബക്കർ, ബഷീർ വെള്ളിക്കോത്ത്, എ.ഹമീദ് ഹാജി, സിദ്ദീഖ് പള്ളിപ്പുഴ, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, പി.എ.അബൂബക്കർ ഹാജി, സാലിഹ് മാസ്റ്റർ, ബഷീർ ഇഞ്ചിനിയർ, കെ.കെ.അബ്ദുള്ള ഹാജി, സാജിദ് മൗവ്വൽ, ടി.പി. കുഞ്ഞബ്ദുള്ള, പി.കെ.അബ്ദുള്ള, റഷീദ് ഹാജി കല്ലിങ്കാൽ, അഷ്റഫ് മൗവ്വൽ എന്നിവർ സംസാരിച്ചു.
പഴയ കാല കൃഷി കാരനും കൂട്ടായ്മ അംഗവുമായ തായൽ മൂസ ഹാജിയെ ചടങ്ങിൽ ആദരിച്ചു. ബാങ്ക് ഹമീദ് പ്രസിഡണ്ടായ കൂട്ടായ്മയിൽ പി.എ.അബൂബക്കർ ഹാജി, പള്ളിക്കര പഞ്ചായത്ത് മെമ്പർ സിദ്ദീഖ് പളളിപ്പുഴ, അബ്ദുൾ ഹമീദ് പള്ളിപ്പുഴ, കെ.എം. അബ്ദുൾ റഹ്മാൻ, തായൽ മൂസ ഹാജി, ബഷീർ ഇഞ്ചിനീയർ, മാളികയിൽ അസീസ്, ലത്തീഫ് പള്ളിപ്പുഴ, ഹംസ ബേങ്ക്, മുഹമ്മദ് ഹാജി, അബ്ദുള്ള ഇബ്രാഹിം എന്നിവർ അംഗമാണ്. വരും വർഷങ്ങളിൽ കൃഷി ചെയ്യുമെന്നും തണ്ണീർമത്തൻ, കിഴങ്ങ് എന്നിവ ഇറക്കാനും ആലോചിക്കുന്നുവെന്ന് അംഗങ്ങൾ പറഞ്ഞു.
0 Comments