അജാനൂർ : മുക്കൂട് കാലത്തിനൊപ്പം സഞ്ചരിച്ച് വിദ്യാർത്ഥികളെ സജ്ജമാക്കാൻ അത്യാധുനിക രീതിയിൽ നൂതന സംവിധാനങ്ങളോടെ നവീകരിച്ച . മുക്കൂട് ഹിദായത്തു സിബിയാൻ ഹയർസെക്കൻഡറി മദ്രസ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും, പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
മുക്കൂട് ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് പ്രസിഡന്റ് യൂസഫ് ഹാജി തായൽ അധ്യക്ഷനായി, സെക്രട്ടറി കെ കെ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു .മുക്കൂട് സെൻട്രൽ ജുമാ മസ്ജിദ് മുദരിസ് ഹാഫിള് അബ്ദുൽ ബാസിത് നിസാമി കീച്ചേരി, യൂനുസ് ഫൈസി കാക്കടവ് , പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡന്റ് ബഷീർ എൻജിനീയർ , സെക്രട്ടറി അബ്ദുൽ റഹ്മാൻ ,രിഫാഇയ്യ മസ്ജിദ് പ്രസിഡന്റ്അബ്ദുറഹ്മാൻ ഒ കെ , ഖത്തീബ് അബ്ദുൽ ഖാദർ ബാഖഫി കാരക്കുന്ന് ബദർ ജുമാമസ്ജിദ് വൈസ് പ്രസിഡൻറ് സയ്യിദ് ഇസ്മായിൽ കാരക്കുന്ന്, ഖത്തീബ് അബ്ദുല്ല അൽ അസ്ഹരിഅനസ് മസ്ജിദ് ജീലാനി ഇമാം, അബൂബക്കർ മൗലവി, ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് വൈസ് പ്രസിഡന്റ് മാരായ , എം എം കെ കുഞ്ഞഹമ്മദ്, ഒ. കെ അസീസ് ഹാജി,ഹസൈനാർ. എം, വർക്കിംഗ് സെക്രട്ടറി പി കെ കുഞ്ഞബ്ദുല്ല,ജോയിൻസെക്രട്ടറിമാരായ ,സലാം സെൻട്രൽ ,അബ്ബാസ് കെ ഇ , റിയാസ് മൊയ്തു, സ്വാഗതസംഘം ചെയർമാൻ സിദ്ദീഖ് കുന്നോത്ത്, കൺവീനർ കമാൽ മുക്കൂട്, ട്രഷറർ ആബിദ് മുക്കൂട്,തുടങ്ങിയവർ സംബന്ധിച്ചു , ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് ട്രഷറർ സി എം ഗഫുർഹാജി നന്ദി പറഞ്ഞു,
26 വർഷം മുക്കൂട് ജമാഅത്തിൽ സേവനമനുഷ്ഠിച്ച ടി എം മുഹമ്മദ് മൗലവി പാണത്തൂർ ഉസ്താതിനേയും , ജമാഅത്തിന്റെ കീഴിൽ പുതിയ മസ്ജിദ് നിർമ്മിക്കാൻ 25 സെന്റ് സ്ഥലം സൗജന്യമായി നൽകിയ ബടക്കൻ കുഞ്ഞബ്ദുല്ല ഹാജിയേയും ചടങ്ങിൽ വെച്ച് ആദരിച്ചു
0 Comments