നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തൊടുപുഴ കൊല്ലപ്പളളി മാത്യൂസ് കെ ബാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ് മരിച്ചത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അനുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഭർതൃമാതാവും ഭർതൃസഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഓഗസറ്റ് 18 നായിരുന്നു അനുഷയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല ഡോ ജോർജ് ഐബി ദമ്പതികളുടെ മകളാണ് അനുഷ. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ഭർത്താവിന്റെ ബന്ധുക്കൾ മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.ഡിവൈഎസ്പി മധു ആർ ബാബുവിനാണ് കേസിന്റെ അന്വേഷണ ചുമതല.
0 Comments