മാതാപിതാക്കൾ രണ്ട് മതത്തിലുൾപ്പെട്ടവരാണെന്ന് പറഞ്ഞ് മകളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കാതിരുന്ന കൊച്ചി നഗരസഭയ്ക്കെതിരെ ഹൈക്കോടതി. വിവാഹം രജിസ്റ്റർ ചെയ്യാൻ മതം പരിഗണിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉദയംപേരൂർ സ്വദേശികളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ കൊച്ചി നഗര സഭ വിസമ്മതിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.
മാതാപിതാക്കൾ രണ്ട് മതത്തിൽപ്പെട്ടവരാണ് എന്നത് വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള കാരണമല്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാണിച്ചു. വിവാഹം നടന്നിരിക്കണമെന്നതാണ് രജിസ്‌റ്റർ ചെയ്യാനുള്ള മാനദണ്ഡം. മറിച്ച്, മതത്തിന് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. പിആർ ലാലനും ഭാര്യ ഐഷയും കൊച്ചി കോർപറേഷനിലെ മാര്യേജ് ഓഫിസറായ സെക്രട്ടറിക്ക് നൽകിയ അപേക്ഷയാണ് നിരസിച്ചത്.
0 Comments