ബംഗളൂരു: ആറാംക്ലാസുകാരിയെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. മാണ്ഡ്യ ജില്ലയിലെ മളവള്ളി ടൗണിലാണ് സംഭവം. സുരേഷ്-അശ്വിനി ദമ്പതികളുെട മകൾ ദിവ്യയാണ് (10) മരിച്ചത്.ചൊവ്വാഴ്ച ഉച്ചക്കുശേഷം ട്യൂഷൻ ക്ലാസിലേക്ക് പോകാൻ വീട്ടിൽനിന്ന് പോയ ദിവ്യയെ കാണാതാവുകയായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ട്യൂഷൻ ക്ലാസിനടുത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിലെ വെള്ളക്കെട്ടിൽ കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. അറസ്റ്റിലായ ട്യൂഷൻ ടീച്ചറെ പൊലീസ് ചോദ്യംചെയ്യുകയാണ്.
0 Comments