കാഞ്ഞങ്ങാട് എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തിയ 50 മുസ്ലിം ലീഗുകാർക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തിയ 50 മുസ്ലിം ലീഗുകാർക്കെതിരെ കേസ്

 


കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രിയോടുള്ള അനാസ്ഥക്കെതിരെ മുസ്ലീം ലീഗ് കാഞ്ഞങ്ങാട് എം എൽ എ യുടെ ഓഫീസിലേക്ക്   നടത്തിയ  മാർച്ചിൽ പങ്കെടുത്ത  50 പ്രവർത്തകരുടെ പേരിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

ടി ബി റോഡിലുള്ള എം എൽ എ ഇ ചന്ദ്രശേഖരൻ്റെ ഓഫിസിലേക്കുള്ള മാർച്ച് പുതിയ കോട്ടയിൽ നിന്നുമാരംഭിച്ച ശേഷം മാർഗതടസമുണ്ടാക്കി, പോലിസ് വിലക്ക് ലംഘിച്ചു, തുടങ്ങിയ വകുപ്പുകളിലാണ് കേസ്.

എം എൽ എ ഓഫിസിന്റെ 100 മീറ്റർ അകലെ ബാരിക്കേഡ് തീർത്ത് മാർച്ച് പോലിസ് തടയുകയായിരുന്നു.


ഭരണ നേട്ടം വിളംബരം ചെയ്യാൻ  നിയമ സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൊട്ടി ഘോഷിച്ചുദ്ഘാടനം ചെയ്ത ഹൊസ്ദുർഗിലെ അമ്മയും കുഞ്ഞും ആശുപത്രി ഇതുവരെ തുറന്നു പ്രവർത്തിപ്പിക്കാനാവാത്തത്  എൽ എ യുടെ കഴിവുകേട് മൂലമാണെന്നാരോപിച്ചായിരുന്നു മാർച്ച്.

 

ബഷീർ വെള്ളിക്കോത്ത്, എം.പി.നൗഷാദ്, ഷംസുദ്ദീൻ കൊളവയൽ, കെ.മുഹമ്മദ് കുഞ്ഞി, അബ്ദുൾജലീൽ, സിദ്ദീഖ് കെ.കെ., മുഹമ്മദ് കുഞ്ഞി എം.,  മുസ്തഫ തായന്നൂർ, ഷംസുദ്ദീൻ എം.വി., ഖദീജ ഹമീദ്, സി.എച്ച്.സുബൈദ, പി.ഇർഷാദ്, അബ്ദുൾ റഹ്മാൻ, എൻ.എ.മുഹമ്മദ്, സി.കെ. റമീസ് ഉൾപ്പെടെയുള്ളവർക്ക് പോലീസ് നോട്ടീസ് നൽകി. ഇവർ ഉൾപ്പെടെ 50 പേർക്കെതിരെയാണ് കേസ്

Post a Comment

0 Comments