ദയാബായിയുടെ ജീവൻ രക്ഷിക്കാൻ ഇടപെടണം : രാജ്മോഹൻ ഉണ്ണിത്താൻ എം പി

LATEST UPDATES

6/recent/ticker-posts

ദയാബായിയുടെ ജീവൻ രക്ഷിക്കാൻ ഇടപെടണം : രാജ്മോഹൻ ഉണ്ണിത്താൻ എം പി

 


കാഞ്ഞങ്ങാട് : ജില്ലയോടുള്ള സർക്കാർ ക്രൂരത അവസാനിപ്പിക്കണമെന്നും ദയാബായിയുടെ ജീവൻ രക്ഷിക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. പറഞ്ഞു.  എൻഡോസൾഫാൻ കീടനാശിനി വിഴുങ്ങിയ കാസറഗോഡ് ജില്ലയുടെ പേര് എയിംസ് പ്രൊപോസലിൽ  അനുവദിക്കണമെന്നും ജില്ലയിലെ ആരോഗ്യ മേഖലയുടെ സമ്പൂർണ്ണ വികസനം സാധ്യമാക്കണമെന്നുമുള്ള ആരോഗ്യ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല രാപ്പകൽ നിരാഹാരം അനുഷ്ഠിക്കുന്ന   സാമൂഹ്യ പ്രവർത്തക ദയാബായിയുടെ അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരത്തിന് ഐക്യദാർഢ്യം നേർന്ന്  എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കാഞ്ഞങ്ങാട് നഗരത്തിൽ നടത്തിയ ബഹുജന ഐക്യദാർഢ്യ ജീവൻരക്ഷാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വൈകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി ടൗൺ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. കൂട്ടായ്മ പ്രസിഡന്റ്‌ഗണേഷ് അരമങ്ങാനത്തിന്റെ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി മുൻ ചെയർമാൻ വി. ഗോപി, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി. വേലായുധൻ, കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ്‌ വത്സലൻ സി.കെ., കവി പ്രേമചന്ദ്രൻ ചോമ്പാല, മത്സ്യ തൊഴിലാളി കോൺഗ്രസ്‌ നേതാവ് ശരത്ത് മരക്കാപ്പ്, തീയ്യ മഹാസഭാ ജില്ലാ പ്രസിഡന്റ്‌ പി.സി. വിശ്വംഭരൻ പണിക്കർ, മത്സ്യ തൊഴിലാളി കോൺഗ്രസ്‌ നേതാവ് ശരത്ത് മരക്കാപ്പ്, ഹിന്ദു ഐക്യവേദി നേതാവ് ഗണേശൻ, മർച്ചന്റ്സ് യൂത്ത് വിംഗ് നേതാവ് രാജേഷ്, വനിതാ തീയ്യ മഹാസഭാ ജില്ലാ പ്രസിഡന്റ്‌ ഷൈജ സായി, യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്‌ ശിബിൻ ഉപ്പിലിക്കൈ, തീയ്യ മഹാസഭാ നേതാക്കളായ രാഘവൻ തിമിരി, കെ. വി പ്രസാദ്, ജനാർദ്ദനൻ നീലേശ്വരം, രാഘവൻ കെ.എ., വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ സൂര്യ നാരായണ ഭട്ട്, മുരളി പള്ളം, ജനകീയ കൂട്ടായ്മ കോർഡിനേറ്റർ ശ്രീനാഥ് ശശി, വൈസ് പ്രസിഡന്റ്‌ ഹക്കീം ബേക്കൽ, ഫൈസൽ ചേരക്കാടത്ത്,  സിസ്റ്റർ ജയ ആന്റോ മംഗലത്ത്, സെക്രട്ടറി മുരളീധരൻ കെ.വി., റാംജി തണ്ണോട്ട്, താജ്ജുദ്ദീൻ ചേരങ്കയ്, മുഹമ്മദ്‌ ഈച്ചിലിങ്കാൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ കൊളവയൽ, മുഹമ്മദ്‌ കുഞ്ഞി കല്ലൂരാവി, അബ്ദുൽ ഖയ്യും, സുഹറ പടന്നക്കാട്, ശ്രുതി, അഹമ്മദ് ഈസ്ഹാഖ്, കൃഷ്ണൻ മാവുങ്കാൽ, റഷീദ കള്ളാർ, ലിസ്സി കൊടവലം തുടങ്ങിയ ഒട്ടേറെ പേർ ദയാബായി ഐക്യദാർഢ്യ ബഹുജന ജീവൻരക്ഷാ റാലിയിൽ പങ്കെടുത്തു.


 ജില്ലാ ജനറൽ സെക്രട്ടറി നാസർ ചെർക്കളം സ്വാഗതവും ട്രഷറർ സലീം സന്ദേശം ചൗക്കി നന്ദി പറഞ്ഞു.

Post a Comment

0 Comments