കാസർകോട്: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ക്ലബ്ബുകള്‍/ സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും സംഘാടക സമിതി അപേക്ഷ ക്ഷണിച്ചു. പരിപാടിയുടെ വിശദാംശങ്ങള്‍ അടങ്ങിയ വിവരണം ഒക്ടോബര്‍ 30നകം പ്രോഗ്രാം കമ്മിറ്റിക്ക് മുമ്പാകെ എത്തിക്കണമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.വി.കുഞ്ഞിരാമന്‍, കണ്‍വീനര്‍ ഹക്കീം കുന്നില്‍ എന്നിവര്‍ അറിയിച്ചു. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ വിശദമായ പരിശോധനയിലൂടെയാണ് കലാസൃഷ്ടികള്‍ തെരഞ്ഞെടുക്കുന്നത്. ജില്ലയിലെ തനത് കലകള്‍ക്കും അവതരണങ്ങള്‍ക്കും കൂടുതല്‍ പരിഗണന നല്‍കും. അപേക്ഷിക്കേണ്ട വിലാസം പ്രോഗ്രാം കമ്മിറ്റി, ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍, ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, കോട്ടക്കുന്ന്, ബേക്കല്‍ പിന്‍ : 671316. ഇമെയില്‍ bekalbeachfest@gmail.com. ഫോണ്‍ 8281936801.
0 Comments