പള്ളിക്കര: വിദ്യാർഥികളും യുവാക്കളും ലഹരിക്ക് അടിമപ്പെടുന്ന പ്രവണതകളിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നതിന് രക്ഷിതാക്കളുടെ സമീപനത്തിൽ കാര്യമായ മാറ്റം അനിവാര്യമാണെന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.ജി.രഘുനാഥൻ പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന കുറിച്ചിക്കുന്ന് കോളനി മിച്ചഭൂമി സമരത്തിന്റെ 40-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി മുഖ്യ രക്ഷാധികാരി സാജിദ് മൗവ്വൽ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ജനറൽ കൺവീനർ രാജു കുറിച്ചിക്കുന്ന്, പഞ്ചായത്ത് മെമ്പർ ചോണായി മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുന്ദരൻ കുറിച്ചിക്കുന്ന്, ചന്ദ്രൻ തച്ചങ്ങാട്, ദളിത് കോൺഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡണ്ട് എസ്.രാമകൃഷ്ണൻ, ഗോപാലൻ കുറിച്ചിക്കുന്ന്, രഞ്ജിത്ത് ആര്യടുക്കം, കണ്ണൻ കരുവാക്കോട്, എച്ച്.സി.ഹനീഫ, മല്ലിക കാട്ടൂർമൂല, വിജയശ്രീ,ഓമന സതീശൻ മീനാക്ഷി എന്നിവർ സംസാരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
0 Comments