മൂന്നു പതിറ്റാണ്ടിനുശേഷം സഹപാഠികളുടെ ഒത്തുചേരൽ ഹൃദ്യമായി

LATEST UPDATES

6/recent/ticker-posts

മൂന്നു പതിറ്റാണ്ടിനുശേഷം സഹപാഠികളുടെ ഒത്തുചേരൽ ഹൃദ്യമായി


നീലേശ്വരം; പ്രതിഭാ കോളേജിലെ 89 -91 ഈ വർഷത്തെ പ്രീഡിഗ്രി സഹപാഠികളുടേയും കുടുംബാംഗങ്ങളുടെയും ഒത്തുചേരൽ പുതിയ അനുഭവമായി. 17 വയസ്സിൽ  കണ്ടു പിരിഞ്ഞവർ പലവിധ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയതിനു ശേഷം ആണ് 31 വർഷത്തിനുശേഷം കണ്ടുമുട്ടിയത്. അനുഭവങ്ങൾ പങ്കുവെച്ചും സ്നേഹം പങ്കിട്ടും സഹപാഠികൾ ഒത്തുചേർന്നപ്പോൾ അതിനു സാക്ഷിയാകാൻ അവരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.

എൽഎസ്എസ്, യു എസ് എസ്, എസ്എസ്എൽസി, പ്ലസ് ടു, നീറ്റു പരീക്ഷകളിൽ പ്രതിഭകളായ തങ്ങളുടെ മക്കളെ ആ പഴയ പ്രതിഭാ കോളേജ് കാർ സ്നേഹപൂർവ്വം ആദരിച്ചു. സഹപാഠി കൂട്ടവും കുടുംബസംഗമവും ഹോസ്ദുർഗ് തഹസിൽദാർ എൻ മണിലാൽ ഉദ്ഘാടനം ചെയ്തു.

 മത്സരപരീക്ഷകളിൽ  വിജയികളായ കുട്ടികൾക്ക്  കാസർകോട് എഡിഎം എ.കെ.രമേന്ദ്രൻ ഉപഹാരങ്ങൾ നൽകി. രാജേഷ് കാവിൽ അധ്യക്ഷനായിരുന്നു. ചന്ദ്രൻ മുക്കട, വത്സല കൃഷ്ണൻ, യമുന പുല്ലൂർ, ഉദയകുമാർ, ഷൗക്കത്തലി, സുകേഷ്, ജലജ, രമേശൻ പടുവളം  എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു

Post a Comment

0 Comments