അജാനൂർ:ഭരണഘടനയും മത നിരപേക്ഷതയും ഭരണകൂടം പിച്ചിച്ചീന്തുകയും ന്യൂനപക്ഷാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ജാഗ്രതയോടെ നിലകൊള്ളാൻ യുവത ബാധ്യസ്ഥരാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു .കാഞ്ഞങ്ങാട് കാസറഗോഡ് മേഖലകളിലെ യുവതയുടെ ലീഗാവേശം ചരിത്ര ലിഖിതമാണെന്നും അതനുഭവിക്കാൻ എനിക്കും അവസരമുണ്ടായിട്ടുണ്ടെന്നും സർസയ്യിദിൽ എം എസ് എഫ് കാരനായിരിക്കുമ്പോ സിരകളിൽ കത്തിപ്പടർന്ന ഹരിതാവേശം തനിക്കിന്നും കൈ മോശം വന്നു പോയിട്ടില്ലെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
ഈ മാസം രണ്ടിന് ഉത്ഘാടനം ചെയ്യപ്പെട്ട മുക്കൂട് ലീഗ് ഓഫീസ് സന്ദർശിച്ചും ബാഫഖി തങ്ങൾ ചരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ഉത്ഘാടനം നിർവഹിച്ചും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ഹമീദ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രെട്ടറി ബശീർ വെള്ളിക്കോത്ത് ആമുഖ ഭാഷണം നടത്തി. റിയാസ് മുക്കൂട് സ്വാഗതം പറഞ്ഞു. സി ടി അഹമ്മദലി, വി പി ഖാദർ, മൂസ ബി ചെർക്കള, അഷ്‌റഫ് എടനീർ , സിദ്ദീഖ് പള്ളിപ്പുഴ ,അൻവർ ചേരങ്കൈ, ബഷീർ കല്ലിങ്കാൽ എം എം കെ കുഞ്ഞമ്മദ്, കെ കെ മുഹമ്മദ് കുഞ്ഞി, ബഷീർ മുക്കൂട് ,അബ്ദുല്ല ഖാദിരി , ആബിദ് മുക്കൂട് , ബഷീർ ബെങ്ങചെരി, ടി പി ജലീൽ പ്രസംഗിച്ചു.
0 Comments