യുവാക്കളുമായി സംസാരിച്ചതിന് പിതാവ് മകളെ വെട്ടിക്കൊന്നു

യുവാക്കളുമായി സംസാരിച്ചതിന് പിതാവ് മകളെ വെട്ടിക്കൊന്നു


യുവാക്കളുമായി സംസാരിച്ചതിന്റെ പേരിൽ പിതാവ് മകളെ വെട്ടിക്കൊന്നു. ആന്ധ്രാപ്രദേശിലെ വനപർത്തി ജില്ലയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. പെബ്ബൈർ മണ്ഡലത്തിലെ ഗ്രാമത്തിൽ നിന്നുള്ള 37 കാരനായ കർഷകന്റെ മൂന്ന് മക്കളിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്ന രണ്ടാമത്തെയാളാണ് കൊല്ലപ്പെട്ടത്. 


ചൊവ്വാഴ്ച സ്കൂൾ അവധി ആയിരുന്നതിനാൽ വീട്ടിൽ തനിച്ചായിരുന്ന 15 വയസ്സുകാരിയോട് ആണ്കുട്ടികളോട് സംസാരിക്കരുതെന്ന് പിതാവ് പറഞ്ഞിരുന്നു. ഇത് അനുസരിക്കാതെ കുട്ടി മറ്റുള്ളവരോട് സംസാരിച്ചതിൽ ക്ഷുഭിതനായ പിതാവ് രാവിലെ 10 മണിയോടെ, കോടാലി ഉപയോഗിച്ച് മകളെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പിതാവിനെ അറസ്റ്റ് ചെയ്തു. പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 

Post a Comment

0 Comments