ബാധയുടെ പേരില്‍ യുവതിയെ നഗ്‌നപൂജയ്ക്ക് പ്രേരിപ്പിച്ചെന്ന കേസില്‍ മന്ത്രവാദിയും സംഘവും തമിഴ്‌നാട്ടിലെ രഹസ്യകേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുന്നതായി സൂചന. കുരിയോട് നെട്ടേത്തറ ശ്രുതിനിലയത്തില്‍ ഷാലു, ഇയാളുടെ അമ്മ, സഹോദരി എന്നിവരുടെ ഒത്താശയോടെയാണ് മന്ത്രവാദിയും സഹായിയും നഗ്‌നപൂജയ്ക്ക് ശ്രമിച്ചത്.
ഒളിവില്‍ കഴിയുന്ന പ്രതികളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. അബ്ദുല്‍ ജബ്ബാര്‍ സ്ഥിരമായി എങ്ങും താമസിക്കാത്ത ആളാണ്. വീട്ടില്‍നിന്നുപോയാല്‍ മാസങ്ങള്‍ കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ. അബ്ദുല്‍ ജബ്ബാറിന്റെ പ്രധാന സഹായി സിദ്ദിഖിന്റെ ഭാര്യയും ഭാര്യാമാതാവും നല്‍കിയ പരാതിയില്‍ പ്രതികളെക്കുറിച്ച് ദുരൂഹതകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ഗര്‍ഭിണിയായിരുന്നപ്പോള്‍ ബാധകയറിയെന്നു പറഞ്ഞും ഭീഷണിപ്പെടുത്തി. പ്രസവിക്കുന്നത് ചാപിള്ളയാണെന്നും സിദ്ദിഖ് പറഞ്ഞു. അഞ്ചുമാസത്തോളം വീട്ടുതടങ്കലിലാക്കി. അതേസമയം ആറ്റിങ്ങല്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലൂടെയാണ് നഗ്‌നപൂജ പുറംലോകമറിയുന്നത്.
0 Comments