കണ്ണൂർ : കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. കെ പി സി സി അംഗവും മുന്‍ കണ്ണൂര്‍ ഡി സി സി അധ്യക്ഷനുമായ സതീശന്‍ പാച്ചേനി തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് രാത്രി പതിനൊന്നു മണിയോടെയാണ് അദ്ദേഹത്തെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് ഗവ. മെഡികല്‍ കോളജില്‍ നിന്നും വിരമിച്ച വിദഗ്ധ ഡോക്ടര്‍മാരുടെതടക്കമുള്ള നിര്‍ദേശ പ്രകാരം ചികിത്സ തുടരുവെയാണ് വ്യാഴാഴ്ച കാലത്ത് 11:30നാണ് മരണം സംഭവിച്ചത്.
0 Comments