കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്നുമാറി കുത്തിവച്ചതിനെ തുടർന്ന് യുവതി മരിച്ചു. ഇന്നലെ ബുധനാഴ്ച പനി ബാധിച്ച് ചികിൽസ തേടിയെത്തിയ കൂടരഞ്ഞി സ്വദേശി സിന്ധു(45) വാണ് മരിച്ചത്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന സിന്ധുവിന് ഇന്ന് രാവിലെ കുത്തിവയ്പ്പെടുത്തിരുന്നു. ഇതിന് പിന്നലെ അധികം വൈകാതെ പള്‍സ് താഴ്ന്ന് മരിക്കുകയായിരുന്നു. മരുന്ന് മാറി കുത്തിയ താണ് സിന്ധു മരിക്കാൻ ഇടയാക്കിയതെന്ന് ഭർത്താവ് രഘു പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
0 Comments