19 കാരിയുടെ ആത്മഹത്യ കുറിപ്പിലെ ആരോപണ വിധേയനായ യുവാവ് തൂങ്ങി മരിച്ചു. കള്ളാര്‍ ഓട്ടകണ്ടത്തെ മാധവന്റെ മകന്‍ ശ്രീജിത്ത് (19) ആണ് ഇന്നലെ രാത്രി വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചത്.
ഈ മാസം 22 ന് ബളാല്‍ അരിങ്കല്ലിലെ രാഘവന്‍- ശാന്ത ദമ്പതികളുടെ മകള്‍ അനശ്വര കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ചിരുന്നു. അനശ്വര എഴുതിയ ആത്മഹത്യ കുറിപ്പില്‍ കമുകനായ ശ്രീജിത്ത് തന്നെ വഞ്ചിച്ചെന്ന് പറയുന്നുണ്ട്. അനശ്വരയും ശ്രീജിത്തും ഒരു വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നു.
വെള്ളരിക്കുണ്ട് പോലീസ് അനശ്വര എഴുതിയ ആത്മഹത്യ കുറിപ്പ് വിദഗ്ധ പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീജിത്തിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കാന്‍ ഇരിക്കെയാണ് ഇന്നലെ രാത്രി ശ്രീജിത്ത് തൂങ്ങി മരിച്ചത്. മൃതദേഹം രാജപുരം പോലീസ് ജില്ലാ ആശുപത്രിയില്‍ വെച്ച് ഇന്‍ക്വസ്റ്റ് നടത്തി. ശോഭനയാണ് മാതാവ്.
0 Comments