കാഞ്ഞങ്ങാട്: ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി അനധികൃതമായി എ.എ.വൈ (അന്ത്യോദയ അന്നയോജന), ബി.പി.എല്‍ (മുന്‍ഗണനാ), സബ്സിഡി എന്നീ വിഭാഗത്തിലുള്ള റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചവരെ കണ്ടെത്തുന്നതിന് വീട് കയറിയുള്ള പരിശോധന തുടരുന്നു. ജില്ലാ സപ്ലൈ ഓഫീസറുടെയും താലൂക്ക് സപ്ലൈ ഓഫീസറുടെയും നേതൃത്വത്തിലാണ് പരിശോധന. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ ജില്ലയില്‍ മൊത്തം 159 കാര്‍ഡുകള്‍ പിടിച്ചെടുത്ത് എ.പി.എല്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ്ഗ് താലൂക്കില്‍ വെള്ളിയാഴ്ച ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍.ജെ.ഷാജിമോന്റെ നേതൃത്വത്തില്‍ 26ഓളം വീടുകളില്‍ നടത്തിയ പരിശോധനയില്‍ 13 കാര്‍ഡുകള്‍ പിടിച്ചെടുത്ത് എ.പി.എല്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വില ഈടാക്കുന്നതിന് കാര്‍ഡുടമകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ പി.ഹരിദാസ്, കെ.കെ.രാജീവ്, ടി.രാധാകൃഷ്ണന്‍, ഡ്രൈവര്‍ പി.ബി.അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹമായി എ.എ.വൈ, പി.എച്ച്.എച്ച്, സബ്സിഡി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് പിഴ ഈടാക്കും.
0 Comments