ആലും ആര്യവേപ്പും തമ്മിൽ വിവാഹിതരായി;സാക്ഷിയായി നാട്ടുകാർ

LATEST UPDATES

6/recent/ticker-posts

ആലും ആര്യവേപ്പും തമ്മിൽ വിവാഹിതരായി;സാക്ഷിയായി നാട്ടുകാർ


പാലക്കാട്: കൗതുകകരമായ പല റിപ്പോർട്ടുകളും വിവാഹങ്ങളെ കുറിച്ച് നമ്മൾ കാണാറുണ്ട്. രസകരമായ പല സംഭവങ്ങളും കല്യാണവീടുകളില്‍ നടക്കാറുമുണ്ട്. കൂട്ടത്തല്ല് മുതൽ കല്യാണം മുടങ്ങുന്നത് വരെ നമ്മൾ കണ്ടതാണ്. ഇവിടെ താലി ചാര്‍ത്തി വിവാഹം നടന്നത് രണ്ട് മരങ്ങള്‍ തമ്മിലാണ്. പാലക്കാടാണ് ഈ സംഭവം. വിവാഹിതരായതാകട്ടെ, ആലും ആര്യവേപ്പും തമ്മില്‍. ഒരു ഗ്രാമത്തിലെ ജനതയുടെ മതപരവും ആചാരപ്രകാരവുമുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് മരങ്ങളെ തമ്മില്‍ വിവാഹം കഴിപ്പിച്ചത്. താലിയും പൂജാ സാധനങ്ങളും ചെണ്ടയും വാദ്യമേളങ്ങളും ആരവവും നിലവിളക്കും മഞ്ഞപ്പുടവയുമെല്ലാം ഈ കല്യാണത്തിലുമുണ്ട്. ഗ്രാമത്തിലെ മുഴുവന്‍ പേരുടെയും ഐശ്വര്യത്തിനായി നടത്തിവരുന്ന ചടങ്ങാണിത്. ഹിന്ദുവിവാഹങ്ങളുടെ എല്ലാവിധ ചടങ്ങുകളോടും കൂടിയാണ് ഈ വിവാഹവും നടത്തിയത്. 300 പേര്‍ക്ക് വിവാഹസദ്യയും നല്‍കി. നിരവധി പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

Post a Comment

0 Comments