പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍

LATEST UPDATES

6/recent/ticker-posts

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍




കണ്ണൂരിൽ പോക്‌സോ കേസില്‍ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍.  തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷി (22)നെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

ജാമ്യ ഉപാധിയിൽ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് പ്രതിക്ക് കോടതിയുടെ വിലക്കുണ്ട്. ഇത് ലംഘിച്ചാണ് പ്രതി ജില്ലയിൽ പ്രവേശിച്ചത്.സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആന്തൂർ നഗരസഭ പരിധിയിൽപ്പെട്ട 15 കാരിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് പ്രതി ആദ്യം അറസ്റ്റിലായത്. ഇതേ പെൺകുട്ടിയെ തന്നെയാണ് യുവാവ് വീണ്ടും  പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചത്.

Post a Comment

0 Comments