മുക്കൂട് സ്‌കൂളിലേക്ക് ഫാനുകൾ നൽകി മാതൃകയായി 1994-95 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

LATEST UPDATES

6/recent/ticker-posts

മുക്കൂട് സ്‌കൂളിലേക്ക് ഫാനുകൾ നൽകി മാതൃകയായി 1994-95 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

 


അജാനൂർ : മുക്കൂട് ജി എൽ പി സ്‌കൂളിലേക്ക് സീലിംഗ് ഫാനുകൾ സംഭാവന നൽകി മാതൃകയായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ . 1994-95 ബാച്ച് വിദ്യാർത്ഥികളാണ്  അറിവിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച സ്‌കൂളിലേക്ക് തങ്ങളുടെ സംഗമത്തിൽ വെച്ച് ഫാനുകൾ സംഭാവന ചെയ്തത് . ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് പഴയ സഹപാഠികൾ സ്‌കൂളിൽ ഒത്തു ചേർന്നത് . 


പൂർവ്വ വിദ്യാർത്ഥി സംഗമം പിടിഎ പ്രസിഡന്റ് റിയാസ് അമലടുക്കം ഉദ്‌ഘാടനം ചെയ്തു . പൂർവ്വ വിദ്യാർത്ഥിയും നിലവിൽ അധ്യാപികയുമായ ആയിഷ ടീച്ചറുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത് . ഫാനുകൾ വാങ്ങാനുള്ള തുക കൂട്ടായ്മ പ്രതിനിധിയും പൊതു പ്രവർത്തകനുമായ റിയാസ് മുക്കൂട് പിടിഎ പ്രസിഡന്റ് റിയാസ് അമലടുക്കത്തിന് ചടങ്ങിൽ വെച്ച് കൈമാറി . ഇത്തരം കൂട്ടായ്മകൾ സഹപാഠികൾക്ക് താങ്ങാണെന്നും , മനുഷ്യ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ ഇത്തരം കൂട്ടായ്മകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ റിയാസ് അമലടുക്കം സൂചിപ്പിച്ചു . ഇസ്മായിൽ മുക്കൂട് അധ്യക്ഷം വഹിച്ച ചടങ്ങിന് റിയാസ് മുക്കൂട് സ്വാഗതവും , ഷീജ ടീച്ചർ നന്ദിയും പറഞ്ഞു.


റഷീദ , വിനീത , ശ്രീജ , ഷീജ , ഫസീല , നസീറ , ഹാജറ ,നുസ്രത്ത് , നബീന , ഷീബ , സുമിത്ര , പ്രതീഷ് , രാജു , അബ്ദുല്ല , ആയിഷ , ദിവ്യ തുടങ്ങിയവർ സംബന്ധിച്ചു . കൂട്ടായ്മയുടെ പ്രവർത്തനം വിപുലപ്പെടുത്താനും , സ്‌കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിൽ സജീവമായി ഇടപെടാനും സംഗമം തീരുമാനിച്ചു .

Post a Comment

0 Comments